നിങ്ങളുടെ ഞാനും സിദ്ധന്മാരും പ്രവാചകരും എന്തിന്, അവതാരങ്ങള്പോലും വിശ്വമാസകലം ഒരു ശക്തിയുടെ ഏറെക്കുറെ വ്യക്തിഗതമായ, ഏറെക്കുറെ കേന്ദ്രീകൃതമായ ആവിഷ്കാരങ്ങളത്രേ. അളവറ്റ ഒരു ശക്തിയുടെ ആവിഷ്കാരമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. അതിന്റെ പ്രവര്‍ത്തനങ്ങളുടെ തുടക്കങ്ങള്മാത്രമാണ് നാം കാണുന്നത്. ഈ തലമുറ കടന്നുപോകുന്നതിനുമുമ്പ് ആ ശക്തിയുടെ കൂടുതല്‍ അദ്ഭുതമായ പ്രവര്‍ത്തനങ്ങളാണ് നിങ്ങള്‍ കാണാന്‍ പോകുന്നത്. ഭാരതത്തിന്റെ പുനര്ജന്മത്തിനുവേണ്ടി, പറ്റിയ സമയത്താണ് അതുവന്നുചേരുന്നത്. നാം കൂടെക്കൂടെ മറക്കുന്നു, ആ ജീവശക്തി എല്ലായ്പ്പോഴും ഭാരതത്തില്വ്യാപരിച്ചുകൊണ്ടിരിക്കണമെന്ന്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: