അബുജ: പ്രധാന എണ്ണ ഉത്പാദക രാജ്യമായ നൈജീരിയയിലെ നൈജര്‍ മേഖലയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ മോഷണം ഗണ്യമായി കുറഞ്ഞതായി ഗവര്‍ണര്‍.
പ്രതിദിനം ഒരു ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണു നേരത്തേ മോഷണം പോയിരുന്നത്. ഇപ്പോഴിതു 40,000 ബാരലായി.
എങ്കിലും മോഷണം തടയാന്‍ ശക്തമായ നടപടിയാണു സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
മോഷ്ടാക്കളെ പിടികൂടി തക്കതായ ശിക്ഷ നല്‍കുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ മോഷണം പൂര്‍ണമായും നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: