വാസ്തവത്തില്‍ നിങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. ചെയ്യാന്‍ പറ്റുകയും ഇല്ല. പിന്നെ നിങ്ങളിലൂടെ ആരു പ്രവര്‍ത്തിച്ചു ? ഏത് ശക്തി നിങ്ങളെ പ്രചോദിപ്പിച്ചു? അതിനാണ് പ്രസക്തി. അവന്റെ ഇച്ഛ യും ശക്തിയും ഇ ല്ലെങ്കില്‍ ഇവിടെ ഒ ന്നും നടക്കാന്‍ പോ കുന്നില്ല. നല്ലതിലും കെട്ടതിലും ഒക്കെ പ്രവര്‍ത്തിക്കുന്നത് ഏകമായ ആ ശക്തി തന്നെയാണ്. ഇവിടെ ഓരോ നിമിഷവും അവന്റെ കല്‍പ്പനകള്‍. സുഖത്തിലും ദുഃഖത്തിലും ഒരു പോലെ അവന് പങ്കുചേരുന്നു. എല്ലാം അവന്റെ വൈഭവങ്ങള്. നാം തിരിഞ്ഞു ചിന്തിച്ചാല്‍ നമ്മുടെ വ്യക്തി അഹം മാത്രമാണ് എല്ലാ ദുഃഖങ്ങള്‍ക്കും കാരണമെന്ന് തിരിച്ചറിവുണ്ടാകും. ഈ വ്യക്തി അഹത്തില്‍ നിന്നും അതിക്രമിച്ച് അവന്റെ മഹിമകളെ ദര്‍ശിച്ചാല്‍ മനുഷ്യന് പരമാനന്ദത്തില്‍ എത്തിച്ചേരും.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: