കാന്‍ബറാ: അന്റാര്‍ട്ടിക്കന്‍ സമുദ്രത്തില്‍ മഞ്ഞില്‍ ഉറച്ചുപോയ കപ്പലില്‍ കുടുങ്ങിയ യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി.
അക്കാഡമിക്ക് ഷൊക്കാല്ക്കി എന്ന ഗവേഷണ കപ്പലാണ് അന്റാര്‍ട്ടിക്കയിലെ മഞ്ഞില്‍ ഉറച്ചു പോയത്. കപ്പല്‍ മഞ്ഞില്‍ അകപ്പെട്ടിട്ട ഒരാഴ്ച്ചയ്ക്ക് മേലെയായി.
ചൈന്നീസ് ഹെലിക്കോപ്റ്റര്‍ രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയതോടെയാണ് യാത്രക്കാര്‍ക്ക് രക്ഷപ്പെടുമെന്നുള്ള പ്രതീക്ഷ കൈവന്നത്.
രക്ഷാപ്രവര്‍ത്തനത്തിലൂടെ 12യാത്രക്കാരടങ്ങുന്ന ആദ്യ സംഘത്തെ ചൈനീസ് ഹെലിക്കോപ്റ്റര്‍ രക്ഷപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: