മോസ്കോ: ദക്ഷിണ റഷ്യന്‍ നഗരമായ വോള്‍ഗോഗ്രാഡില്‍(പഴയ സ്റ്റാലിന്‍ഗ്രാഡ്) തുടര്‍ച്ചയായി രണ്ടാം ദിവസവും നടന്ന ചാവേര്‍ ആക്രമണത്തില്‍ 31 പേര് കൊല്ലപെട്ടു. സോച്ചി ഒളിംബിക്സിന് ഒരുങ്ങുന്ന റഷ്യന്‍ അധികൃതരെ അക്രമണം ഞെട്ടിച്ചു.
ഞായറാഴ്ച ഇലക്ട്രിക് ട്രോളി ബസിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 14 പേര് കൊല്ലപ്പെടുകയും 28 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച ഇതേ നഗരത്തിലെ റെയില്‍വേസ്റ്റേഷനില്‍ വനിതാ ചാവേര്‍ നടത്തിയ ആക്രമണത്തില്‍ 17 പേര്‍ക്കു ജീവഹാനി നേരിട്ടു.
ചാവേര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയിലെ റെയില്‍വേ സ്റ്റേഷനുകളുടെയും വിമാനത്താവളങ്ങളുടെയും സുരക്ഷ ശക്തമാക്കാന്‍ പ്രസിഡന്റ് പുടിന് ഉത്തരവിട്ടു. റഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ പുതുവത്സരാഘോഷത്തോട് അനുബന്ധിച്ചു നടത്താനിരുന്ന വെടിക്കെട്ട് റദ്ദാക്കി. മോസ്കോയിലും പുതുവത്സരാഘോഷ പരിപാടികള്‍ക്കു വന്‍സുരക്ഷ ഏര്‍പ്പെടുത്തി. വോള്‍ഗോഗ്രാഡ് ആക്രമണത്തിനു പിന്നില്‍ ഇസ്്ലാമിക ഭീകരരാണെന്നു സംശയിക്കുന്നു.
ഉന്നതതല അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ആരെയും പിടികൂടാനായിട്ടില്ല. ഫെബ്രുവരി ഏഴിന് കരിങ്കടല്‍ തീരത്തെ സോച്ചിയില്‍ ആരംഭിക്കുന്നഒളിംബിക്സ് തടസ്സപ്പെടുത്തണമെന്ന് നോര്‍ത്ത് കാക്കസസ് മേഖലയിലെ ഇസ്്ലാമിക ഭീകരര്‍ ജൂലൈയില്‍ വെബ്സൈറ്റില്‍ പോസ്റ്റു ചെയ്ത വീഡിയോയില്‍ അനുയായികളോട് ആവശ്യപ്പെട്ടിരുന്നു.
നോര്‍ത്ത് കാക്കസസ് മേഖലയില്‍ ഇസ്്ലാമിക റിപ്പബഌക്ക് സ്ഥാപിക്കുന്നതിനു ശ്രമിക്കുന്ന ഗ്രൂപ്പാണിത്. സ്ഫോടനം നടന്ന വോള്ഗോഗ്രാഡില്നിന്ന് 690 കിലോമീറ്റര്‍ അകലെയുള്ള സോച്ചി കരിങ്കടല്‍ തീരത്തെ സുഖവാസകേന്ദ്രം കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: