ചെന്നൈ: കരിമണല്‍ ഖനനക്കേസിലെ പ്രതി വൈകുണ്ഠരാജിനെ തൂത്തുക്കുടി പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് നിന്ന് വന്നിറങ്ങിയ ഇയാളെ തൂത്തുക്കുടി പോലീസ് ആണ് ചെന്നൈ വിമാനത്താവളത്തില്‍ പിടികൂടിയത്. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്ന് കരിമണല്‍ കടത്തിയ കേസിലെ പ്രതിയാണ് വൈകുണ്ഠരാജ്. തമിഴ്നാട്ടിലെ തൂത്തുക്കുടി തുറമുഖം കേന്ദ്രീകരിച്ചും ഇയാള്‍ ക്രമക്കേട് നടത്തിയതായാണ് പോലീസ് പറയുന്നത്.
കരിമണല്‍ മാഫിയയിലെ പ്രധാന കണ്ണിയാണ് ഇദ്ദേഹമെന്നും പോലീസ് പറഞ്ഞു. വൈകുണ്ഠരാജനെ തൂത്തുക്കുടി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: