കെയ്റോ: ഈജിപ്ത് സര്‍ക്കാരിനെതിരെ സമരം നടത്തുന്ന മുസ്ലീം ബ്രദര്‍ഹുഡുമായി ബന്ധമുണ്ടെന്നാരോപിച്ച് അല്‍-ജസീറ ചാനലിലെ നാല് പേരെ അറസ്റ്റ് ചെയ്തു. ഈജിപ്തിലെ സുരക്ഷാ സൈന്യമാണ് ചാനല്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്. രാജ്യത്തെ പ്രധാന മുസ്ലീംസംഘടനയായ മുസ്ലീം ബ്രദര്‍ഹുഡിനെ ഭീകരവാദ സംഘടനയായി ഈജിപ്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍-ജസീറയുടെ കെയ്റോയിലെ ഉദ്യോഗസ്ഥരായ പീറ്റര്‍ ഗ്രേസ്റ്റ്, മുഹമ്മദ് ഫാമി, ബാഹര്‍ മുഹമ്മദ്, ക്യാമറാമാന് മുഹമ്മദ് ഫവ്സി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ചാനലിലെ രണ്ട് ഉദ്യോഗസ്ഥരെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നാണ് ഈജിപ്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. അറസ്റ്റിലായ ഒരാള്‍ ഓസ്ട്രേലിയന്‍ ജേണലിസ്റ്റാണെന്നും, മറ്റൊരാള്‍ മുസ്ലീം ബ്രദര്‍ഹുഡ് അംഗമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ദേശീയ സുരക്ഷക്ക് കോട്ടം തട്ടുന്ന രീതയില്‍ ഗൂഢാലോചന നടത്തിയതിനാലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് വിശദീകരണം.
ഈജിപ്തിലെ സൈനിക പിന്തുണയുള്ള സര്‍ക്കാരിനെതിരെ അല്‍-ജസീറ നിരവധി വാര്‍ത്തകളാണ് നല്കി വരുന്നത്. മുസ്ലീം ബ്രദര്‍ഹുഡിനെ ഖത്തര്‍ പിന്തുണക്കുന്നതിനാലാണ് അല്‍-ജസീറ സര്‍ക്കാരിനെതിരായി വാര്‍ത്തകള്‍ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: