ദുബായ്: സൗദി പൗരനെ കൊലപ്പെടുത്തിയ കുറ്റത്തിന് സൗദി രാജകുടുംബാംഗത്തെ വധശിക്ഷയ്ക്കു വിധേയനാക്കിയേക്കും. അപൂര്‍വമായാണ് രാജകുടുംബാംഗങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്നത്. അറബ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ശരിയത്ത് നിയമം എല്ലാവര്ക്കും ബാധകമാണ്. വലിയവരെന്നോ ചെറിയവരെന്നോ സമ്പന്നരെന്നോ ദരിദ്രരെന്നോ വ്യത്യാസമില്ല. നീതിന്യായ വ്യവസ്ഥയുടെ തീരുമാനങ്ങളില്‍ കൈകടത്താന്‍ ആര്‍ക്കും അനുവാദമില്ല. അതാണ് രാജ്യത്തിന്റെ പാരമ്പര്യം. ശരിയത്ത് നടപ്പാക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണ് ആഭ്യന്തരമന്ത്രി മുഹമ്മദ് ബിന്‍ നയിഫിന് അയച്ച സന്ദേശത്തില്‍ ഉപ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ സല്മാന് രാജകുമാരന് വ്യക്തമാക്കി.
കൊലയാളിക്ക് മാപ്പു നല്കാന് തയ്യാറല്ലെന്നും നഷ്ടപരിഹാരമായി ലഭിച്ച തുകയില്‍ സംതൃപ്തനല്ലെന്നും കൊല്ലപ്പെട്ട വ്യക്തിയുടെ പിതാവ് അറിയിച്ചു.
പൊതുമധ്യത്തില്‍ ശിരസ് ഛേദിക്കുന്ന ശിക്ഷാ രീതിയാണ് സൗദി പിന്തുടരുന്നത്. ശരിയത്ത് നിയമപ്രകാരം 2013ല്‍ 47 പേരെങ്കിലും വധശിക്ഷക്ക് വിധേയരായിട്ടുണ്ടെന്നാണ് ആംനെസ്റ്റി ഇന്റര്‍ നാഷണലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: