അലപ്പോ: സിറിയന്‍ നഗരമായ അലപ്പോയില്‍ അസദ് സൈന്യത്തിന്റെ വ്യോമാക്രമണം തുടരുന്നു. ഇന്നലെ നടന്ന വ്യോമാക്രമണത്തില്‍ കുട്ടികളടക്കം 25 പേര് കൊല്ലപ്പെട്ടു.
അമ്പതിലേറെ പേര്‍ക്ക് പരുക്കേറ്റു. അലപ്പോ നഗരത്തിലെ പച്ചക്കറി മാര്‍ക്കറ്റിനു നേരെയാണ് ഇന്നലെ ആക്രമണമുണ്ടായത്. മരണസംഖ്യ ഉയരുമെന്നാണ് കരുതുന്നത്.
അലപ്പോയില്‍ രണ്ടാഴ്ചയായി തുടരുന്ന ആക്രമണത്തില്‍ ഇതുവരെ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്.
വ്യോമാക്രണം അവസാനിപ്പിച്ചില്ലെങ്കില്‍ ജനീവയില്‍ അടുത്തമാസം നടക്കുന്ന സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് സിറിയന്‍ വിമതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: