ലോക ഫുട്ബോളിന്റെ ചരിത്രത്തില്‍ ഒരു ചക്രവര്‍ത്തിയേ രൂപംകൊണ്ടിട്ടുള്ളൂ. അത് മറ്റാരുമല്ല, കാല്‍പ്പന്തുകളിലെ സ്വന്തം ജീവിതത്തേക്കാളേറെ സ്നേഹിക്കുന്ന ബ്രസീലിന്റെ സ്വന്തം പെലെയാണ്. അങ്ങനെ പെലെക്ക് മുമ്പും പെലെക്ക് ശേഷവും എന്നായിരുന്നു ഫുട്ബോള്‍ പ്രതിഭകളെ വിലയിരുത്തിയിരുന്നത്. അങ്ങനെ പെലെയെ എല്ലാവര്ക്കും അറിയാം. എന്നാല്‍, ഈ ചക്രവര്‍ത്തിയുടെ യഥാര്‍ത്ഥ പേരോ? കുറച്ചു നീണ്ടതാണ്-എഡ്സണ് അരാന്റസ് ഡൊ നാസിമെന്റോ എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. ബ്രസീലിനെ മൂന്ന് തവണ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച സൂപ്പര്‍താരമെന്ന ബഹുമതിയും പെലെക്ക് മാത്രം സ്വന്തമാണ്. 1958, ?’62, ’70 ലോകകപ്പുകളിലാണ് പെലെ കരുത്തില്‍ ബ്രസീല്‍ ലോകകിരീടത്തില്‍ മുത്തമിട്ടത്.
ഫുട്ബോളില്‍ നിരവധി റെക്കോര്‍ഡുകള്‍ക്കും പെലെ അര്‍ഹനായിട്ടുണ്ട്. ലോകകപ്പില്‍ ഗോള്‍നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം, ഹാട്രിക് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം, ഫൈനലില്‍ ഗോള്‍ നേടിയ പ്രായംകുറഞ്ഞ താരം എന്നീ ബഹുമതികള്‍ പെലെക്ക് സ്വന്തമാണ്.
പെലെ എന്ന വിളിപ്പേര് എങ്ങനെ വീണതെന്ന് പെലെയ്ക്ക് തന്നെ അറിയില്ല. ജന്മനാടായ ടെസ് കോര്കാസിലേ ക്ലബായ വാസ്കോഡഗാമയുടെ ഗോളിയായ ബിലെയുടെ ആരാധകനായിരുന്നു. കുട്ടിക്കാലത്ത് ബിലെ എന്നപേര് തെറ്റിച്ച് പെലെ എന്നു ഉച്ചരിച്ച എഡ്സനെ സഹപാഠികള്‍ പെലെ എന്ന് കളിയാക്കി വിളിച്ചു. അതിന്റെ പേരില്‍ സ്കൂളിലെ കൂട്ടുകാരുമായി എഡ്സണ് അടിപിടി ഉണ്ടാക്കി. അടിപിടി മുറുകുംതോറും പെലെ എന്ന വിളിപ്പേര് ഉറച്ചു എന്ന് ആത്മകഥയില്‍ പെലെ പറഞ്ഞിട്ടുണ്ട്.
ഒരു പ്രാദേശിക ടൂര്‍ണമെന്റില്‍ കളി തുടങ്ങിയ പെലെയെ മുന്‍ ബ്രസീല്‍ കളിക്കാരനായ വാള്‍ഡമേര്‍ ബ്രിട്ടോ കണ്ടെത്തി. ഒരു വര്‍ഷത്തിനുള്ളില്‍ സാന്റോസിന്റെ സീനിയര്‍ ടീമില്‍. പെലെയെ കണ്ടെത്തിയ വാള്‍ഡമേര്‍ ബ്രിട്ടോ, സാന്റോസ് ഡയറക്ടറോട് അന്നേ പറഞ്ഞു, പെലെ ഫുട്ബോള്‍ലോകം കീഴടക്കുമെന്ന്. പതിനാറാം വയസില്‍ പെലെ സാന്റോസിനു വേണ്ടി ലീഗിലെ ഏറ്റവും വലിയ ഗോള്‍ നേട്ടക്കാരനായി. അതേ സീസണില്‍തന്നെ ബ്രസീല്‍ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 957-ല്‍ അര്ജന്റീനക്കെതിരായാണ് പെലെ ബ്രസീലിന് വേണ്ടി ആദ്യമായി ദേശീയ ജേഴ്സി അണിഞ്ഞത്. ഈ മത്സരത്തില്‍ പെലെ ഗോള്‍ നേടിയെങ്കിലും ടീം തോറ്റു.
പതിനേഴാം വയസില്‍ 1958-ലെ ലോകകപ്പ് ബ്രസീല്‍ ടീമില്‍. ആദ്യ മത്സരം യുഎസ്എസ്ആറിനെതിരെ. ഇതോടെ ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി പെലെ. എന്നാല്‍ പെലെയുടെ ലോകകപ്പിലെ ആദ്യ ഗോള്‍ പിറന്നത് ക്വാര്‍ട്ടര്‍ ഫൈനലില്‍ വെയില്‍സിനെതിരെ. 17 വയസ്സും 239 ദിവസവുമായിരുന്നു ലോകകപ്പിലെ ആദ്യഗോള്‍ നേടുമ്പോള്‍ പെലെയുടെ പ്രായം. സെമി ഫൈനലില്‍ ബ്രസീല്‍ പെലെയുടെ ഹാട്രിക്കിന്റെ ബലത്തില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചു. ലോകകപ്പ് ചരിത്രത്തില്‍ ഹാട്രിക് അടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. ഫൈനലില്‍ ബ്രസീല്‍ ആതിഥേയരായ സ്വീഡനെ 5-2 ന് തോല്‍പ്പിച്ചു. ഇതിലും പെലെയുടെ ബൂട്ടില്‍ നിന്ന് പിറന്നത് എണ്ണം പറഞ്ഞ രണ്ടെണ്ണം. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ പെലെ തലകറങ്ങി ഗ്രൗണ്ടില്‍ വീണു. പിന്നീട് നിറകണ്ണുകളോടെ ട്രോഫി ഏറ്റുവാങ്ങുമ്പോള്‍ ഓടി എത്തി. ടൂര്‍ണമെന്റില്‍ ആറ് ഗോളുകള്‍ അടിച്ച പെലെ ടോപ് സ്കോററായ ഫ്രാന്‍സിന്റെ ജസ്റ്റിന് ഫൊണ്ടേന്റെ പിന്നില്‍ രണ്ടാമന്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള അവാര്‍ഡും രണ്ടാമത്തെ ടോപ്സ്കോറര്ക്കും കളിക്കാരനുമുള്ള സില്‍വര്‍ സില്‍വര്‍ പന്തും ഷൂസും പെലെക്ക് സ്വന്തം.
1962 ലോകകപ്പ് ബ്രസീല്‍ ടീമില്‍ പെലെ പ്രധാന കളിക്കാരനായി. ആദ്യ മത്സരത്തില്‍ മെക്സിക്കോക്കെതിരെ തുടക്കത്തിലേ പെലെ ഗോള്‍ അടിച്ചു. നാലു പ്രതിരോധഭടന്മാരെ വെട്ടിച്ച് മെക്സിക്കോയ്ക്കെതിരെ പെലെ തന്റെ രണ്ടാമത്തെ ഗോളും. ബ്രസീലിന് 2-0 വിജയം. ചെക്കോസ്ലോവാക്യയ്ക്കെതിരെ അടുത്ത മത്സരത്തില്‍ പെലെയ്ക്ക് കാലിനു കടുത്ത പരിക്കേറ്റു. പിന്നീട് ആ ലോകകപ്പില്‍ കളിക്കുവാന്‍ പരിക്കുമൂലം കഴിഞ്ഞില്ല. ഗരിഞ്ചയുടെയും വാവായുടെയും തോളിലേറി ബ്രസീല്‍ വീണ്ടും കിരീടമണിഞ്ഞു.
1966-ലെ ലോകകപ്പ് പെലേയ്ക്ക് ഒരു ദുഃസ്വപ്നമായിരുന്നു. ആദ്യകളി ബള്‍ഗേറിയയുമായി. പെലെ ഗോളടിച്ചു. പിന്നീട് ഹംഗറിയുമായി കളി. ഫൗളുകളുടെ പ്രളയമായിരുന്നു, ഹംഗറി ബ്രസീലിനെ തോല്‍പ്പിച്ചു. ബ്രസീല്‍ ലോകകപ്പില്‍ നിന്നും പുറത്ത്. ചവിട്ടിത്തോല്പ്പിച്ചു എന്ന് പറഞ്ഞാല്‍ ശരി. താനിനി ലോകകപ്പിനില്ല എന്ന് പെലെ പറഞ്ഞു. 1970ലെ ലോകകപ്പിന് മുന്നോടിയായി ബ്രസീലിയന്‍ ജനതയുടേയും പ്രസിഡന്റിന്റേയും ആവശ്യപ്രകാരം പെലെ 1969-ല്‍ വീണ്ടും ടീമിലേക്ക് തിരിച്ചുവന്നു. ലോകം കണ്ട ഏറ്റവും നല്ല ടീം. പെലെ, റിവാലിനോ, ജെര്‍സിഞ്ഞോ, ജേഴ്സണ്, ടോസ്റ്റാവോ, കാര്‍ലോസ് ആല്‍വര്‍ട്ടോ എന്നിവര്‍ അടങ്ങുന്ന ടീം-പ്രഹരശേഷി കൊണ്ട് ഗോള്‍കീപ്പര്‍ ഒരാഭരണം എന്നു മാത്രം കരുതുന്ന ടീം. ആദ്യ മത്സരത്തില്‍ ചെക്കോസ്ലോവാക്യയെ ബ്രസീല്‍ 4-1 ന് തോല്‍പ്പിച്ചു. പെലെയുടെ ഒരു ഗോള്‍. പിന്നീട് ഇംഗ്ലണ്ടിനെതിരെ ബ്രസീലിന് വിജയം 1-0 ത്തിന്, പെലെയുടെ പാസ്സില്‍ ജേര്സിഞ്ഞോയുടെ ഗോള്‍. അടുത്ത കളി റുമേനിയാക്കെതിരെ; പെലെയുടെ ഒരു ഗോളില്‍ 3-2 ന് ബ്രസീലിന് വിജയം. ക്വാര്‍ട്ടറില്‍ തിയോഫിലാസ് ക്യൂബില്ലാസിന്റെ പെറുവിനെ 4-2 ന് തോല്‍പ്പിച്ചു. ഈ ലോകകപ്പിലെ ഗോള്‍ഡന്‍ ബോളും പെലെസ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: