ബാങ്കോക്ക്: വടക്കു-കിഴക്കന്‍ തായ്ലന്റില് ബസ് മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 32 ആയി. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ലോംസാക് ജില്ലയിലെ ഫെച്ചാബുന് പ്രവിശ്യയില്‍ കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. 40 പേരെ വഹിച്ചു കൊണ്ട് വന്ന ബസ് റോഡില്‍ നിന്ന് നൂറടി താഴ്ചയിലേക്ക് മറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു. ബസ് പൂര്‍ണമായും തകര്‍ന്നു. അപകടം നടന്നയുടന്‍ തന്നെ നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടത് മരണസംഖ്യ കുറയാന്‍ കാരണമായി. ബസ്സിനുള്ളില്‍ നിന്നും 27 ശരീരങ്ങള്‍ മാത്രമെ കണ്ടെത്തുവാന്‍ സാധിച്ചിട്ടുള്ളു. 100 അടി താഴ്ച്ചയിലേക്ക് ബസ് മറിഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യ മണിക്കൂറുകളെ സാരമായി ബാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: