ഇസ്ലാമാബാദ്: പാക്ക് രാഷ്ട്രീയ നേതാക്കളില്‍ ഏറ്റവും ധനികന് പ്രധാനമന്ത്രി നവാസ് ഷെരീഫ് തന്നെ. ഷെരീഫിന്റെ ഭൂസ്വത്ത് മാത്രം കണക്കിലെടുത്താല്‍ 143 കോടിയോളം വരും.
നവാസ് ഷെരീഫിന് ആറ് മില്ലുകളിലായി 1.3 കോടി രൂപയുടെ ഓഹരികളും 12.6 കോടി രൂപയുടെ ബാങ്ക് നിക്ഷേപവുമുണ്ട്. രണ്ട് ബെന്‍സ് കാറുകളും ഒരു ടൊയോട്ട ലാന്‍ഡ് ക്രൂസറുമാണ് വാഹന
ങ്ങള്.
ഇതു കൂടാതെ 15 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ വേറെയുണ്ട്. മുന്‍ പാക്കിസ്ഥാന് ക്രിക്കറ്റ് താരവും പിടിഐ ചെയര്‍മാനുമായ ഇമ്രാന്‍ഖാന്റെ ആസ്തിയാകട്ടെ മൂന്ന് കോടിയോളം രൂപ മാത്രം. മാത്രമല്ല കണക്കനുസരിച്ച് ഇമ്രാന്റെ സ്വത്ത് നാള്‍ക്ക് നാള് കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
പാകിസ്ഥാന് ദേശീയ അസംബ്ലിയിലെ സ്വതന്ത്ര അംഗം ജംഷഡ് ദസ്തിക്ക് ശമ്പളമല്ലാതെ മറ്റൊരു വരുമാനവുമില്ലെന്നാണ് രേഖകളില്‍ കാണുന്നത്. ബാങ്ക് അക്കൗണ്ടിലെ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അതിലും വരുമാനമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: