ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ താളം കണ്ടെത്താന്‍ വിഷമിക്കുന്ന മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് തോല്‍വിയുടെ വക്കില്‍ നിന്ന് ജയം പിടിച്ചെടുത്തു. ഹള്‍ സിറ്റിക്കെതിരെ രണ്ടു ഗോളുകള്‍ക്ക് പിന്നിട്ടു നിന്നനിലവിലെ ചാമ്പ്യന്മാര് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു (3-2). ജയിംസ് ചെസ്റ്റര്‍ വഴങ്ങിയ സെല്‍ഫ് ഗോള്‍ ഹള്ളിന് അര്‍ഹിച്ച സമനില നിഷേധിച്ചു.
നാലാം മിനിറ്റില്‍ ചെസ്റ്റര്‍ തന്നെയായിരുന്നു ഹള്ളിന് ലീഡ് നല്‍കിയത് (1-0). ഒമ്പതു നിമിഷങ്ങള്‍ക്ക്ശേഷം ഡേവിഡ് മെയ്ലറും മാന്‍.യുവിന്റെ വലുകുലുക്കി (2-0). ഇരട്ട പ്രഹരത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറിയ മാഞ്ചെസ്റ്റര്‍ ക്ലബ്ബ് ക്രിസ് സ്മാളിങ് (19-ാം മിനിറ്റ്) സൂപ്പര്‍ സ്ട്രൈക്കര്‍ വെയ്ന്‍ റൂണി (26) എന്നിവരിലൂടെ സമനില പിടിച്ചു. മാന്‍.യുവിന്റെ കുപ്പായത്തില്‍ റൂണിയുടെ 150-ാം ഗോള്‍ കൂടിയായിരുന്നത്. 66-ാം മിനിറ്റില്‍ ചെസ്റ്ററുടെ തലയില്‍ സ്പര്‍ശിച്ച പന്ത് ഹള്ളിന്റെ വലയില്‍ പതിച്ചപ്പോള്‍ മാന്‍.യു വിജയം ഉറപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: