പനാജി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ഗോവയുടെ വക ഷോക്ക ഷോക്ക് ട്രീറ്റ്മെന്റ്. ഗ്രൂപ്പ് സിയില്‍ ഗോവ കേരളത്തിനെ മൂന്നു വിക്കറ്റിന് കീഴടക്കി. കേരളം മുന്നില്‍വച്ച 179 റണ്‍സ് എന്ന ലക്ഷ്യം ഗോവ ഏഴു വിക്കറ്റ് ബലികഴിച്ച് മറികടന്നു.
ഇതോടെ 19 പോയിന്റുള്ള കേരളം അഞ്ചാംസ്ഥാനത്തായി. മൂന്നു പോയിന്റ് അധികമുള്ള ഗോവ നാലാമത്. തോല്‍വി കേരളത്തിന്റെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ ഏറെക്കുറെ ഇല്ലാതാക്കി. സ്കോര്‍; കേരളം- 273, 147. ഗോവ- 242. 7ന് 183.
അഞ്ച് വിക്കറ്റിന് 82 എന്ന സ്കോറിന് അവസാന ദിനം കളിയാരംഭിച്ച ഗോവയ്ക്ക് ഹര്‍ഷദ് ഗഡേക്കര്‍ (57 നോട്ടൗട്ട്) രവികാന്ത് ശുക്ല (28) എന്നിവരുടെ ബാറ്റിങ് അപ്രതീക്ഷിത ജയം ഒരുക്കുകയായിരുന്നു.
ഗഡേക്കര്‍ പത്ത് തവണ പന്ത് അതിര്‍ത്തി കടത്തി; ഒരുവട്ടം ഗ്യാലറിയിലെത്തിച്ചു. ശുക്ല നാലു ഫോറുകള്‍ നേടി. നാലാംദിനം വീണ രണ്ടു വിക്കറ്റുകള്‍ എന്‍. നിയാസും വിനൂപ് മനോഹരനും പങ്കിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: