തിരുവനന്തപുരം: അന്തരിച്ച ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ ശ്രാദ്ധ ചടങ്ങുകള്‍ തിരുവനന്തപുരത്ത് നടന്നു. നവരാത്രി മണ്ഡപത്തോട് ചേര്‍ന്നുള്ള ഭജനപ്പുര മണ്ഡപത്തിലായിരുന്നു ചടങ്ങ്. അനന്തരാവകാശി ശ്രീമൂലം തിരുന്നാല്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. ശ്രീമൂലം തിരുനാളിന്റെ സ്ഥാനാരോഹണം അടുത്ത ദിവസം നടക്കും.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ തന്ത്രിയുടെ കാര്‍മികത്വത്തിലായിരിക്കും സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: