കംമ്പാല: ആഭ്യന്തര കലാപം രൂക്ഷമായി തുടരുന്ന സുഡാനില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ ആയിരത്തിലധികം പേര് കൊല്ലപ്പെട്ടെന്ന് യു.എന്‍ അറിയിച്ചു. സുഡാനില്‍ കൂടുതല്‍ സമാധാന സേനയെ വിന്യസിക്കാനും യു.എന്‍ ഉന്നതാധികാര സമിതി തീരുമാനിച്ചു.
സുഡാനിലെ സമാധാന സൈനികരുടെ എണ്ണം 12,500ഓളം ആയി വര്‍ധിപ്പിക്കാന്‍ സുരക്ഷാസമിതി തീരുമാനിച്ചു. അതേസമയം വിമത സൈന്യം കയ്യടക്കിയ പ്രമുഖ നഗരങ്ങള്‍ തിരിച്ചു പിടിച്ചെന്ന് പ്രസിഡന്‍െറ് സല്വകിര് പറഞ്ഞു. വിമത സൈന്യത്തിന്റെ ഭരണ അട്ടിമറി ശ്രമം മൂലം രാജ്യത്ത് നിരപരാധികള്‍ കൊല്ലപ്പെടുകയാണെന്നും ക്രിസ്തുമസ് സന്ദേശത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈസ് പ്രസിഡന്റ് റിക് മാച്ചറിനെ പുറത്താക്കിയതിനെ തുടര്‍ന്ന് സൈന്യത്തിലുണ്ടായ ഭിന്നിപ്പാണ് സുഡാനില്‍ ആഭ്യന്തരകലാപങ്ങള്‍ക്ക് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: