മൂവാറ്റുപുഴ: സര്. അഷുതോഷ് മുഖര്‍ജി അഖിലേന്ത്യ അന്തര്‍ സര്‍വ്വകലാശാല ഫുട്ബോള്‍ ചാമ്പ്യഷിപ്പിന്റെ ഭാഗമായി മൂവാറ്റുപുഴയില്‍ നടക്കുന്ന ദക്ഷിണമേഖലാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക്. ലീഗ് മത്സരം സമാപിച്ചപ്പോള്‍ കാലിക്കറ്റ് ഏഴ് പോയിന്റ് നേടിയാണ് ഒന്നാമതെത്തിയത്. അഞ്ച് പോയിന്റുമായി എംജി യൂണിവേഴ്സിറ്റി രണ്ടാം സ്ഥാനവും നാല് പോയിന്റുമായി അണ്ണാമല യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഇന്നലെ രാവിലെ അണ്ണാമല യൂണിവേഴിസിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഒന്നാമതെത്തിയത്. കളിയുടെ 19- മിനിറ്റില്‍ സാജിതാണ് നിര്‍ണ്ണായക ഗോള്‍ നേടിയത്.
അണ്ണാ യൂണിവേഴ്സിറ്റിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് എംജി യൂണിവേഴ്സിറ്റി രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. കളിയുടെ 15-ാം മിനിറ്റില്‍ എല്‍ദോസും 22- മിനിറ്റും 55- മിനിറ്റിലും ഗിരീഷും ഗോളുകള്‍ നേടി. ഇന്നലെ വൈകിട്ട് നടന്ന മത്സരത്തില്‍ കാലിക്കറ്റും എംജിയും ഗോള്‍രഹിത സമനില പാലിച്ചു.
അഖിലേന്ത്യാ അന്തര്‍ സര്‍വ്വകലാശാല ഫുട്ബോള്‍ മത്സരങ്ങള്‍ നാളെ രാവിലെ 7 ന് ആരംഭിക്കും. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം 28, 29 തീയതികളിലായി മൂവാറ്റുപുഴ നിര്‍മ്മലയുടെ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിലായിരിക്കും നടക്കുക. 30 ന് സെമിഫൈനലും 31ന് ലൂസേഴ്സ് ഫൈനലും, ഫൈനലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: