ബെയ്റൂട്ട്: സിറിയയില്‍ ആലപ്പോ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ വ്യോമസേനാ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ ഒരാഴ്ചയ്ക്കകം 300 പേര് കൊല്ലപ്പെട്ടു. ഈ മാസം 15 മുതല്‍ 22വരെ നടന്ന ആകമണങ്ങളില്‍ 87 കുട്ടികളും 30 സ്ത്രീകളും ഉള്‍പ്പെടെ 301 പേര്‍ക്കാണു ജീവഹാനി നേരിട്ടതെന്ന് ബ്രിട്ടന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി അറിയിച്ചു.
കൊല്ലപ്പെട്ടവരില്‍ 30 പേര് വിമതപോരാളികളാണ്. സിറിയയിലെ രണ്ടാത്തെ വലിയ നഗരമായ ആലപ്പോയുടെ പകുതിയിലേറെ ഭാഗങ്ങള്‍ വിമതരുടെ നിയന്ത്രണത്തിലാണ്. ഈ പ്രദേശത്തെ ജനങ്ങളെ വിമതര്‍ക്ക് എതിരേ തിരിക്കുന്നതിനാണു സൈന്യം ശ്രമിക്കുന്നതെന്ന് ഒബ്സര്‍വേറ്ററി ഡയറക്ടര്‍ റമി അബ്ദല്‍ റഹ്മാന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: