ന്യൂദല്‍ഹി: ദല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നും വ്യോമഗതാഗതം താറുമാറായി. രാവിലെ രണ്ട് വിമാനങ്ങള്‍ ഇറങ്ങാനും ആറെണ്ണം പുറപ്പെടാനും വൈകി.
ഒരു സര്‍വീസ് റദ്ദാക്കി. കാഴ്ച്ചദൂരം 50 മീറ്ററില്‍ താഴെയായതിനാല്‍ റണ്‍വേകളില്‍ ഒന്ന് അടച്ചിട്ടു. കാഴ്ച്ചദൂരം 150 മീറ്റര്‍ ഉള്ള റണ്‍വേയിലാണ് വിമാന സര്‍വീസ് നടത്തുന്നത്. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ആറ് ആഭ്യന്തര വിമാന സര്‍വീസുകള്‍ വൈകി.
അബുദാബിയില്‍ നിന്നും ഇസ്താന്‍ബൂളില്‍ നിന്നും ദല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. കാഴ്ച്ചപരിധി 200ല്‍ താളെയുള്ളപ്പോള് വിമാനം ലാന്‍ഡ് ചെയ്യാന്‍ പരിശീലനം ലഭിച്ചവരല്ല ഈ രണ്ട് വിമാനങ്ങളിലേയും പൈലറ്റുമാരെന്നും അതിനാലാണ് വിമാനങ്ങള്‍ വഴിതിരിച്ചിവിട്ടതെന്ന് വിമാനത്താവള വ്യത്തങ്ങള്‍ പറഞ്ഞു.
കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച്ചയും ദല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ തടസ്സപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: