കെയ്റോ: ജയിലില്‍ നേരിടുന്ന പീഡനത്തെ തുടര്‍ന്ന് ഈജിപ്തില്‍ ബ്രദര്‍ഹുഡ് പാര്‍ട്ടി തടവുകാര്‍ നിരാഹാരം ആരംഭിച്ചു. 450ഓളം വരുന്ന തടവുകാരാണ് ജയിലുകളില്‍ നിരാഹാരം ആരംഭിച്ചിരിക്കുന്നത്.
വൃത്തിഹീനമായ സെല്ലുകളില്‍ തടവുകാരെ കുത്തിനിറച്ചിരിക്കുകയാണെന്നും വൈദ്യസഹായം ലഭ്യമാക്കുന്നില്ലെന്നും ബ്രദര്‍ഹുഡ് പാര്‍ട്ടി ട്വിറ്ററിലൂടെ ആരോപിച്ചു.
പ്രസിഡന്റ് മുഹമ്മദ് മൊര്‍സിയെ സ്ഥാനഭ്രഷ്ടനാക്കിയ ശേഷം പട്ടാളഭരണകൂടം രാജ്യത്തെ അനേകം ബ്രദര്‍ഹുഡ് അനുയായികളെ ജയിലിലടയ്ക്കുകയുണ്ടായി.
നിരവധി ബ്രദര്‍ഹുഡ് നേതാക്കളും ജയിലിലാണ്. ഇവരും നിരഹാരം അനുഷ്ഠിക്കുന്നതായാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: