റോം: സീരി എയില്‍ മിലാന് ടീമുകളുടെ പോരാട്ടത്തില്‍ വിജയം ഇന്ററിനൊപ്പം. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്റര്മിലാന് എസി മിലാനെ കീഴടക്കിയത്. ഗോഹരഹിതമായ ആദ്യപകുതിക്കുശേഷം മത്സരത്തിന്റെ 86-ാം മിനിറ്റില്‍ റോഡ്രിഗോ പലാസിയോയാണ് ഇന്ററിന്റെ വിജയഗോള്‍ നേടിയത്. ഫ്രെഡി ഗോറിന് നല്കിയ ക്രോസാണ് പലാസിയോ വലയിലേക്ക് തിരിച്ചുവിട്ടത്. ഇഞ്ച്വറിസമയത്ത് എസി മിലാന്റെ സുള്ളി മുണ്ടാരി ചുവപ്പുകാര്‍ഡ് പുറത്തുപോവുകയും ചെയ്തു.
മറ്റൊരു മത്സരത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ജുവന്റസി തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. അറ്റ്ലാന്റക്കെതിരെ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ജുവന്റസ് വിജയം കരസ്ഥമാക്കിയത്. മത്സരത്തിന്റെ ആറാം മിനിറ്റില്‍ കാര്‍ലോസ് ടെവസും, 46-ാം മിനിറ്റില്‍ പോള്‍ പോഗ്ബയും 75-ാം മിനിറ്റില്‍ ലോറന്റെയും 79-ാം മിനിറ്റില്‍ വിദാലും ഇന്ററിനായി ഗോളുകള്‍ നേടിയപ്പോള്‍ 15-ാം മിനിറ്റില്‍ മൊറാലസാണ് അറ്റ്ലാന്റയുടെ ആശ്വാസഗോള്‍ സ്വന്തമാക്കിയത്.
മറ്റൊരു മത്സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള റോമ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് കറ്റാനിയയെ തകര്‍ത്തു. 18, 59 മിനിറ്റുകളില്‍ ബെഹ്തി ബെനാറ്റിയ, 55-ാം മിനിറ്റില്‍ ഡെസ്ട്രോ, 80-ാം മിനിറ്റില്‍ ഗര്വീഞ്ഞോ എന്നിവരാണ് റോമക്ക് വേണ്ടി ഗോളുകള്‍ നേടിയത്. മറ്റ് മത്സരങ്ങളില്‍ ബൊലോഗ്ന 1-0ന് ഗനോവയെയും ഫിയോറന്റീന ഇതേ സ്കോറിന് സാസ്സുലാവോയെയും ടോറിനോ 4-1ന് ചീവോയെയും വെറോണ 4-1ന് ലാസിയോയെയും പരാജയപ്പെടുത്തിയപ്പോള്‍ സാംപദോറിയ-പാര്‍മ പോരാട്ടം 1-1ന് സമനിലയില്‍ കലാശിച്ചു.
17 മത്സരങ്ങളില്‍ നിന്ന് 46 പോയിന്റുമായാണ് ജുവന്റസ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 41 പോയിന്റുമായി റോമ രണ്ടാമതും 36 പോയിന്റുമായി നപ്പോളി മൂന്നാമതും നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: