ബെയ്റൂട്ട്: ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ വിമതര്‍ക്കുനേരേ വീണ്ടും ആക്രമണം. ആലപ്പോ സിറ്റിയില്‍ സിറിയന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ 32 പേര് കൊല്ലപ്പെട്ടു. സിറിയയിലെ വിമതര്‍ക്കുനേരേ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സേന തുടര്‍ച്ചയായി ഇത് എട്ടാം ദിവസമാണ് ആക്രമണം നടത്തുന്നത്.
ആക്രമണത്തില്‍ 44 പേര് കൊല്ലപ്പെട്ടതായും നിരവധിപേര്‍ക്കു പരിക്കേറ്റിട്ടുള്ളതായും ബ്രിട്ടന് ആസ്ഥാനമായുള്ള സിറിയയിലെ മനുഷ്യാവകാശ നിരീക്ഷകര്‍ അറിയിച്ചു. ഡിസംബര്‍ 15 മുതല്‍ വിമതര്‍ക്കുനേരേ നടത്തിയ ആക്രമണത്തില്‍ ആലപ്പോയില്‍ മാത്രം ഇതുവരെ 200 പേര് കൊല്ലപ്പെട്ടു.
നിരവധിപേരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വീടുകള്‍ തകരുകയും നിരവധി വീടുകള്‍ക്കു നാശനഷ്ടം സംഭവിക്കുകയും ചെയ്തു. വിമതര്‍ക്കുനേരേ സര്‍ക്കാര്‍ സേന നടത്തുന്ന ആക്രമണത്തില്‍ കൊല്ലപ്പെടുന്നത് സാധാരണക്കാരാണെന്നു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. സാധാരണക്കാര്‍ താമസിക്കുന്ന മേഖലകളിലാണ് വിമതരെ ലക്ഷ്യമാക്കിയുള്ള ആക്രമണം മിക്കവാറും നടത്തുന്നതെന്നു ആക്ഷേപമുണ്ട്. ഇതോടൊപ്പം ആശുപത്രികള്‍ക്കുനേരെയും ആക്രമണം നടത്തുന്നതായി വാര്‍ത്തയുണ്ട്.
മൂന്നു വര്‍ഷമായി സിറിയയില്‍ തുടരുന്ന ആഭ്യന്തര കലാപത്തില്‍ എകദേശം 120000 പേര് കൊല്ലപ്പെട്ടിട്ടുണ്ട്. കലാപത്തെത്തുടര്‍ന്ന് ദശലക്ഷക്കണക്കിനാളുകള്‍ പലായനം ചെയ്തു.
ഇതിനിടെ ഒമ് അല്‍ അമ്ദ് നഗരത്തിലെ പ്രൈമറിസ്കൂളിനു സമീപമുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ പത്തുപേര്‍ മരിച്ചതായാണ് സിറിയന്‍ അധികൃതര്‍ നല്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: