വത്തിക്കാന്‍ സിറ്റി: സേവന മനോഭാവവും ആത്മസമര്‍പ്പണവും മുഖമുദ്രയാക്കണമെന്ന് ആഗോളകത്തോലിക്കാ സഭയുടെ ഭരണം നിര്‍വഹിക്കുന്ന വത്തിക്കാനിലെ ഭരണസമിതിക്കു (ക്യൂറിയ) ഫ്രാന്‍സിസ് മാര്‍പാപ്പയുടെ താക്കീത്. വത്തിക്കാന്‍ പള്ളിയിലെ ഭരണ സമിതിക്ക് നല്കിയ ക്രിസ്തുമസ് സന്ദേശത്തിലാണ് മാര്‍പ്പാപ്പയുടെ താക്കീത്. വിവാദങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാനും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനും മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.
സഭാ സേവനം ദൈവനിയോഗമാണെന്ന കാര്യം മറന്നാല്‍ കൂരിയയിലെ ഉദ്യോഗസ്ഥരുടെ സേവനവും അപ്രധാനമായി മാറുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി. വത്തിക്കാനില്‍ നിന്ന് ഉയരുന്ന വിവാദങ്ങളേയും ആരോപണങ്ങളേയും പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടായിരുന്നു മാര്‍പ്പാപ്പയുടെ പ്രസംഗം. വര്‍ഷങ്ങളായി വത്തിക്കാനുവേണ്ടി ആത്മാര്‍ത്ഥതയോടെ സേവനമനുഷ്ഠിക്കുന്ന നിരവധി പേരുണ്ട്. അവരുടെ ആത്മസമര്‍പ്പണവും സേവനമനോഭാവവും മാതൃകയാണെന്നും അത് നിസാരവല്ക്കരിക്കാന് താന്‍ തയ്യാറാല്ലെന്നും മാര്‍പ്പാപ്പ വ്യക്തമാക്കി. എന്നാല്‍ വ്യക്തി താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി സഭയെയും വത്തിക്കാനെയും അപകീര്‍ത്തിപ്പെടുത്തുന്നവര്‍ തങ്ങളുടെ ദൗത്യം മാറക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടത്തരക്കാര്‍ക്കും പാവങ്ങള്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കാന്‍ ഭരണസമിതി അംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മാര്‍പ്പാപ്പ മുന്നറിയിപ്പ് നല്കി. നിരന്തരമായി സംശയിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന പ്രവണത ഒഴിവാക്കണം. ഈ പ്രവണത സഭയുടെ വിശുദ്ധിയെ തന്നെ ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കഴിഞ്ഞയാഴ്ച ചില കര്‍ദിനാള്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ച സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ക്കു മാര്‍പ്പാപ്പ ശക്തമായ താക്കീതു നല്‍കിയത്. പുരോഹിതന്മാര്ക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നതും വത്തിക്കാന്‍ ബാങ്കിലെ അഴിമതിയും അടുത്തിടെ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: