കംബാല: ആഭ്യന്തര കലാപം രൂക്ഷമായ തെക്കന്‍ സുഡാനില്‍ വിമതര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് അമേരിക്കന്‍ വ്യോമസേനാ വിമാനങ്ങള്‍ തകര്‍ന്നു. മൂന്നു സൈനികര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
പുറത്താക്കപ്പെട്ട വൈസ് പ്രസിഡന്റ് റെയ്ക മാച്ചറുടെ നേതൃത്വത്തിലുള്ള വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് അമേരിക്ക വ്യക്തമാക്കി. വിമതരുടെ നിയന്ത്രണത്തിലുള്ള ബോറിലകപ്പെട്ട അമേരിക്കന്‍ പൗരന്മാരെ സുരക്ഷാ താവളങ്ങളില്‍ എത്തിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കലാപം രൂക്ഷമായതിനെ തുടര്‍ന്ന് പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ ഒഴുപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
സൈനിക കലാപത്തെ തുടര്‍ന്നുണ്ടായ ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ ആയിരത്തോളംപേരാണ് കൊല്ലപ്പെട്ടത്. കലാപത്തില്‍ യുഎന്‍ സുരക്ഷാ സേനയിലെ മൂന്ന് ഇന്ത്യന്‍ സൈനികരും കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: