കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കായികാദ്ധ്യാപകനെതിരെ പൊലീസ് കേസെടുത്തു.
കോഴിക്കോടുള്ള സര്‍ക്കാര്‍ സ്കൂളിലെ തിരുവനന്തപുരം ചെങ്കല്‍ സ്വദേശിയായ ജോണി എന്ന കായികാദ്ധ്യാപകനെതിരെയാണ് കേസെടുത്തത്.
സ്കൂളിലെ മൂന്നു വിദ്യാര്‍ത്ഥിനികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കസബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം നടന്നതെന്നാണ് കുട്ടികള്‍ പറയുന്നത്.
രണ്ടു വര്‍ഷമായി സ്കൂളില്‍ കായികാദ്ധ്യാപകനായി ജോലി നോക്കുകയാണ് ജോണി. പൊലീസ് കേസെടുത്തതോടെ ജോണിയെ സ്കൂളധികൃതര്‍ സസ്പെന്‍ഡ് ചെയ്തു.
അതേസമയം സംഭവം പുറത്തു അറിയുന്നതിന് മുമ്പെ ജോണി ഗള്‍ഫിലേക്ക് കടന്നു. കസബ എസ്ഐ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: