ലണ്ടന്‍: വര്‍ണവിവേചന വിരുദ്ധ പോരാളിയും അന്തരിച്ച മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റുമായ നെല്‍സണ്‍ മണ്ടേലയ്ക്ക് ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് ആയുധ പരിശീലനം നല്‍കിയിരുന്നെന്ന് റിപ്പോര്‍ട്ട്. സ്വന്തംരാജ്യത്ത് വര്‍ണവെറി കൊടുകുത്തിവാണ കാലത്തായിരുന്നു മണ്ടേലയുടെ ആയുധ പരിശീലനം. മൊസാദ് ഏജന്റിന്റേതെന്ന പേരില്‍ ഇസ്രയേല്‍ ദിനപത്രമായ ഹര്ത്തീസില് അച്ചടിച്ച ഒരു കത്തിനെ ആധാരമാക്കി ബ്രിട്ടീഷ് പത്രം ദ ഗാര്‍ഡിയനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ദക്ഷിണാഫ്രിക്കയിലെ കറുത്ത വര്‍ഗക്കാരുടെ മോചനം ലക്ഷ്യടുന്ന പ്രക്ഷോഭത്തിന് പിന്തുണ തേടി 1962ല്‍ ആഫ്രിക്കന്‍ പര്യടനം നടത്തവെ എത്യോപ്യയിലെ ഇസ്രയേല്‍ എംബസിയിലെത്തിയ മണ്ടേല അവരുടെ സഹായം തേടി. ഇസ്രയേല്‍ അധികൃതര്‍ക്ക് അദ്ദേഹം കത്തെഴുതുകയും ചെയ്തു. തുടര്‍ന്ന് റോഡേഷ്യക്കാരനായ ഡേവിഡ് മൊബ്സാരി എന്ന പേരില്‍ ജൂഡോയടക്കമുള്ള ചില ആയോധന കലകളും അട്ടിമറി തന്ത്രങ്ങളും പരിശീലിച്ചു. ആയുധങ്ങള്‍ പരിശീലിക്കാനും അദ്ദേഹം മറന്നില്ല. ജൂത അര്‍ധ സൈനിക വിഭാഗമായ ഹനായുടെ പ്രവര്‍ത്തനരീതികള്‍ മനസിലാക്കുന്നതിന് മണ്ടേല താത്പര്യം പ്രകടിപ്പിച്ചിരുന്നതായും പറയപ്പെടുന്നു. മണ്ടേല അറസ്റ്റിലായപ്പോള്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളാണ് യഥാര്‍ത്ഥത്തില്‍ ആയുധ പരിശീലനത്തിന് എത്തിയത് ആരാണെന്നു മനസിലാക്കാന്‍ സഹായിച്ചതെന്നും ചാരന് കത്തില്‍ വെളിപ്പെടുത്തുന്നതായും ഗാര്ഡിയന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: