മോസ്കൊ: ഒരു പതിറ്റാണ്ടിനുശേഷത്തെ ജയില്‍വാസത്തിനുശേഷം റഷ്യയിലെ പ്രമുഖ എണ്ണ വ്യവസായി മിഖായേല്‍ ഖോദോര്വ്സ്കി മോചിതനായി. ഖോദോര്വ്സ്കിയുടെ മോചനം ജയില്‍ മേധാവി ഉറപ്പാക്കിയെന്ന് അദ്ദേഹത്തിന്റെ വക്താവ് ഒരു വാര്‍ത്താ ഏജന്‍സി അറിയിച്ചു.
മോചന ദിവസം തീരാന്‍ എട്ട് ദിവസം ബാക്കി നില്‍ക്കെ കഴിഞ്ഞ ദിവസമാണ് പ്രസിഡന്റ് വ്ലാഡിമര്‍ പുടിന് ഖോദോര്വ്സ്കിക്ക് മാപ്പ് നല്കാന് തീരുമാനിച്ചത്.
റഷ്യയിലെ ഒരു ഉയര്‍ന്ന സമ്പന്നനും പുടിന്റെ രാഷ്ട്രീയ ശത്രുവുമായിരുന്നു ഖോദോര്വസ്കി.
ഖോദോര്വ്സ്കിയുടെ അമ്മ രോഗബാധിതയായതിനാല്‍ മാനുഷിക പരിഗണനവെച്ചാണ് ഇയാളെ മോചിപ്പിക്കുന്നതെന്ന് പുടിന് പറഞ്ഞു.
ഖോദോര്വ്സ്കിയുടെ അഭിഭാഷകനെക്കൂടാതെ അമ്മയും വ്യവസായ പ്രമുഖന് മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: