ഇസ്ലാമാബാദ്: ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണറായി മുതിര്‍ന്ന നയതന്ത്രജ്ഞന് അബ്ദുള്‍ ബാസിതിനെ നിയോഗിച്ചു. ബാസിതിന്റെ നിയമനക്കാര്യത്തില്‍ പത്തു ദിവസത്തിന് മുമ്പെ പാക്കിസ്ഥാന് ഭരണകൂടം തീരുമാനമെടുത്തിരുന്നെങ്കിലും ഇന്നലെയാണ് ഔദ്യോഗിക അംഗീകാരം നല്‍കിയത്. സല്മാന് ബഷീറിന്റെ പിന്‍ഗാമിയായി ബാസിത് ഉടന്‍ ചുമതലയേല്‍ക്കും. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നടത്തുന്ന ഉദ്യമങ്ങള്ക്കിടെയുള്ള ഈ നിയമനത്തെ നയതന്ത്രലോകം പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ സ്ഥാനത്ത് സയീദ് ഇബ്നെ അബ്ബാസിന്റെ പേരായിരുന്നു പാക്കിസ്ഥാന് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ അതിനിര്‍ണായകമായ ദൗത്യം ജൂനിയറായ അബ്ബാസിനെ ഏല്പ്പിക്കേണ്ടെന്ന നിര്‍ദേശം സര്‍ക്കാരിന് അംഗീകരിക്കേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: