പെര്‍ത്ത്: ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന് ജോര്‍ജ് ബെയ്ലി വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡിന് ഒപ്പം. ടെസ്റ്റില്‍ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന ലാറയുടെ റെക്കോര്‍ഡിനൊപ്പമാണ് ബെയ്ലിയും എത്തി നില്‍ക്കുന്നത്.
ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിന്റെ അവസാന ഓവറില്‍ ജെയിംസ് അന്‍ഡേഴ്സണിന്റെ ഒരോവറില്‍ 4,6,2,4,6,6 എന്ന രീതിയില്‍ 28 റണ്‍സാണ് ബെയ്ലി അടിച്ചു കൂട്ടിയത്.
2003-04 സീസണിലെ ജോഹനാസ്ബര്‍ഗിലെ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ബോളര്‍ റോബിന് പീറ്റേഴ്സണിന്റെ ഒരോവറില്‍ ലാറ 28 റണ്‍സ് നേടിയതാകട്ടെ 4,6,6,4,4,4 എന്ന ക്രമത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: