ലണ്ടന്‍: ചെസ് ക്ലാസിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് മുന്‍ ലോകചാമ്പ്യന് ഇന്ത്യയുടെ വിശ്വനാഥന് ആനന്ദ് പുറത്ത്. ക്വാര്‍ട്ടറില്‍ ആനന്ദ് റഷ്യയുടെ വ്ലാഡിമര്‍ ക്രാംനിക്കിനു മുന്നില്‍ മുട്ടുകുത്തി (0.5-1.5).
ആദ്യ ഗെയിമില്‍ കറുത്തകരുക്കളുമായി ക്രാംനിക്കിനെ സമനിലയ്ക്കു പിടിച്ച ആനന്ദിന് വെള്ളക്കരുകളുടെ ആനുകൂല്യം ലഭിച്ച രണ്ടാം മത്സരത്തിലാണ് തോല്‍വി നേരിട്ടത്. റഷ്യയുടെ പീറ്റര്‍ സ്വിഡ്ലറിനെ ടൈ ബ്രേക്കറില്‍ പരാജയപ്പെടുത്തി ഇംഗ്ലണ്ടിന്റെ മൈക്കല്‍ ആഡംസും ഇറ്റലിയൂടെ ഫാബിയാനൊ കരൂനയെ വീഴ്ത്തി ഇസ്രയേലിന്റെ ബോറിസ് ഗെല്‍ഫാന്‍ഡും സെമിയിലെത്തി.
ആതിഥേയ താരം നിഗല്‍ ഷോര്‍ട്ടിനെ മറികടന്ന് അമേരിക്കയുടെ ഹിക്കാരു നകാമുറയും അവസാന നാലില്‍ ഇടംപിടിച്ചു. സെമിയില്‍ നകാമുറ ക്രാംനിക്കിനെയും ഗെല്‍ഫാന്‍ഡ് ആഡംസിനെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: