ബീജിംഗ്: നിരോധിത മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വിറ്റഴിച്ചതുമായി ബന്ധപ്പെട്ട് ചൈനയില്‍ 1300 പേരെ അറസ്റ്റ് ചെയ്തു. ജൂണ്‍ മൂതല്‍ ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ചൈനയിലെ 29 പ്രവിശ്യകളിലായി അനധികൃതമായി നടത്തി വന്നിരുന്ന 140 ഓണ്‍ലൈന്‍ മരുന്നു വില്‍പ്പനശാലകള്‍ പൂട്ടിയെന്നും ഒമ്പത് ടണ്‍ നിരോധിത മരുന്നുകള്‍ പിടിച്ചെടുത്തെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: