ഖുനു: അന്തരിച്ച ലോക നേതാവ് നെല്‍സണ്‍ മണ്ടേലയുടെ സംസ്കാര കര്‍മ്മം ഇന്നു ജന്മദേശത്തു നടക്കും. ഇന്നലെ തലസ്ഥാന നഗരത്തില്‍നിന്നും മൃതദേഹം ഔദ്യോഗിക വിലാപയാത്രയായി ദക്ഷിണാഫ്രിക്കയുടെ കിഴക്കന്‍ പ്രദശത്ത് കൊണ്ടുവന്നു. മതാത എയര്‍പോര്‍ട്ടുവരെ വിമാനത്തിലാണു വന്നത്. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബന്ധുക്കളും അകമ്പടി ചെയ്ത മൃതദേഹം എയര്‍പോര്‍ട്ടില്‍ സൈനികര്‍ സ്വീകരിച്ചു. അവിടെനിന്ന് റോഡുമാര്‍ഗ്ഗമായിരുന്നു സ്വദേശത്തേക്കുള്ള യാത്ര.
ഖുനുവിലേക്കുള്ള നീണ്ട മന്ദവേഗതയുള്ള യാത്രയില്‍ മണ്ടേലയുടെ ചിത്രം പതിച്ച ടീഷര്‍ട്ടുകള്‍ ധരിച്ചവര്‍ പാട്ടുപാടി നൃത്തം ചെയ്ത് അന്ത്യയാത്രയെ അനുഗമിച്ചു. ഡിസംബര്‍ അഞ്ചിന് അന്തരിച്ച മണ്ടേലയുടെ അന്ത്യ കര്‍മ്മങ്ങളാണ് ഇന്ന്. 4,500-ല്‍ പരം പ്രത്യേക ക്ഷണിതാക്കള്‍ സംസ്കാര ചടങ്ങിനു പങ്കെടുക്കുന്നെങ്കിലും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ പത്തിലൊന്നു പേര്‍ക്കേ കര്‍മ്മങ്ങള്‍ നടക്കുന്നിടത്തേക്കു കടക്കാനാവൂ. ഇന്നലെ രാത്രിയില്‍ മണ്ടേലയുടെ വംശപരമായ അന്തിമ കര്‍മ്മങ്ങള്‍ ആചാരപൂര്‍വം നടത്തി. എന്നാല്‍ ഏറെ കരുതലോടെയും സൂക്ഷ്മതയോടെയും സംഘടിപ്പിച്ച പത്തുദിവസത്തെ മരണാനന്തര ചടങ്ങുകള്‍ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ട് മണ്ടേലയുടെ ഉറ്റ സുഹൃത്ത് ആര്‍ച്ച് ബിഷപ് ഡെസ്മണ്ട് ടുടു താന്‍ അന്തമ കര്‍മ്മങ്ങളില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. യഥാവിഥി തന്നെ ക്ഷണിച്ചില്ലെന്നാണ് ടുടു കാരണം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: