കൊച്ചി: ആറന്മുള പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിയെ എസ്.ഐ മര്‍ദ്ദിച്ചതായി പരാതി. ഹൈക്കോടതിയിലാണ് പെണ്‍കുട്ടി മര്‍ദ്ദന വിവരം വെളിപ്പെടുത്തിയത്. സംഭവത്തില്‍ എസ്.ഐക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഡിവിഷന് ബഞ്ച് ഉത്തരവിട്ടു.
പെണ്‍കുട്ടിയുടെ അമ്മ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി കോടതി പരിഗണിക്കുന്നതിനിടെയാണ് പെണ്‍കുട്ടി മര്‍ദ്ദന വിവരം പറഞ്ഞത്. പോലീസ് സ്റ്റേഷനിലെത്തിച്ച തന്നെ ആറന്മുള എസ്.ഐ. വിനോദ് മര്‍ദ്ദിച്ചെന്നാണ് പെണ്‍കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് അധ്യക്ഷനായ ഡിവിഷന് ബഞ്ചിന് മുമ്പാകെ പരാതി പറഞ്ഞത്.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി എടുക്കാന്‍ ഹൈക്കോടതി സെക്യൂരിറ്റി ഓഫീസര്‍ക്ക് നിര്‍ദേശം നല്കി. രാത്രി മുഴുവനും പെണ്‍കുട്ടിയെ സ്റ്റേഷനില്‍ നിര്‍ത്തിയത് എന്തിനാണെന്നും കോടതി ചോദിച്ചു. പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസില്‍ മേല്‍നോട്ടം വഹിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: