ലണ്ടന്‍: ലോക ചാമ്പ്യന്‍ഷിപ്പില്‍ നോര്‍വെയുടെ മാഗ്നസ് കാള്സനോടേറ്റ തോല്‍വിയുടെ ക്ഷീണമകറ്റുന്ന പ്രകടനത്തോടെ ഇന്ത്യയുടെ വിശ്വനാഥന് ആനന്ദ് ലണ്ടന്‍ ചെസ് ക്ലാസിക്കില്‍ വിജയകഥ തുടരുന്നു.
രണ്ടാം മുഖാമുഖത്തിലും ഇംഗ്ലണ്ടിന്റെ ലൂക്ക് മക്ഷെയ്നെ കീഴടക്കിയ ആനന്ദ് (10 പോയിന്റ്) ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇതോടെ ഇന്ത്യന്‍ താരം നോക്കൗട്ട് ഉറപ്പിച്ചു.നേരത്തെ ഫ്രാന്‍സിന്റെ ആന്ദ്രെ ഇസ്ട്രാടെസ്കുവിനെയും ആനന്ദ് തോല്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: