നാഷിക്ക്: ഐപിഎല്‍ ക്രിക്കറ്റിന്റെ കഴിഞ്ഞ ആറ് പതിപ്പുകളില്‍ ഓരോ സികസ്റുകളുടേയും ഫോറുകളുടേയും മാറ്റു കൂട്ടിയിരുന്ന ചിയര്‍ ലീഡേഴ്സ് ഏഴാ പതിപ്പിലുണ്ടാകില്ലെന്ന് ബിസിസിഐ അറിയിച്ചു. ബിസിസിഐ വൈസ് പ്രസിഡന്റ് രവി സാവന്താണ് ഈ കാര്യം അറിയിച്ചത്.
നാസിക്കില്‍ മഹാരാഷ്ട്ര ഓപ്പണ്‍ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ഇന്റര്‍യൂണിവേഴ്സിറ്റി 20-20 ടൂര്‍ണ്ണമെന്റിന്റെ സമ്മാനദാന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഐ.പി.എല്ലില്‍ സ്പോട്ട് ഫിക്സിംഗ് പോലുള്ള സംഭവങ്ങള്‍ തടയുന്നതിനായി മുന്‍ ബി.സി.സി.ഐ മേധാവി ജഗ്മോഹന് ഡാല്‍മിയ ഉള്‍പ്പെട്ട ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ഇവരുടെ നിര്‍ദ്ദേശങ്ങള്‍ ബി.സി.സി.ഐ പരിഗണിച്ചു വരികയാണെന്നും സാവന്ത് അറിയിച്ചു. അടുത്ത ഏപ്രില്‍മെയ് മാസങ്ങളിലാണ് ഐ.പി.എല്ലിന്റെ ഏഴാം സീസണ് തുടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: