കൊച്ചി: വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി സര്‍ക്കാര്‍ ഒപ്പിട്ട ധാരണാപത്രം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് വ്യാപാരി വ്യവസായി സമിതി. ഹൈക്കോടതി നിര്‍ദ്ദേശം അനുസരിച്ച് വ്യാപാരി സംഘടനകളുമായി കൂടിയാലോചിച്ച് സുതാര്യവും കുറ്റമറ്റതുമായ രീതിയില്‍ ഫെസ്റ്റിവല്‍ നടത്തിപ്പ് ഉറപ്പുവരുത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി ആവശ്യപ്പെട്ടു.
ടൂറിസം മന്ത്രി എ.പി.അനില്‍ കുമാറും ഏകോപന സമിതിയും തമ്മില്‍ രഹസ്യകരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും വ്യാപാരി വ്യവസായി സമിതി ആരോപിക്കുന്നു. വ്യാപാര മേഖലയില്‍ ഉണര്‍വുണ്ടാക്കുക എന്ന ലക്ഷ്യത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോയിരിക്കുന്നതായും സമിതി ഭാരവാഹികള്‍ പറയുന്നു. മുഖ്യമന്ത്രി അടക്കമുള്ളവര്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതായും അവര്‍ പറയുന്നു.
ജികെഎസ്എഫ് സംബന്ധിച്ച് വിവിധ വ്യാപാര സംഘടനകളുമായി നാളെ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ചര്‍ച്ചയില്‍ മന്ത്രി പങ്കെടുക്കില്ല. ഫെസ്റ്റിവല്‍ ഡയറക്ടര്‍ എസ്.ഹരികിഷോറാണ് പങ്കെടുക്കുക. ഏകോപന സമിതിക്ക് ഫെസ്റ്റിവല്‍ നടത്തിപ്പ് എങ്ങനെ കൊടുക്കാം എന്നതിന് ഇരുകൂട്ടരും ധാരണയിലെത്തിയതായും അഴിമതിക്ക് കളമൊരുക്കുന്നതിന് മന്ത്രിയുള്‍പ്പടെയുള്ളവര്‍ കൂട്ടുനില്‍ക്കുന്നതായും ബിന്നി ഇമ്മട്ടി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: