ജോഹന്നാസ്ബര്‍ഗ്: അന്തരിച്ച ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ സംസ്കാര ചടങ്ങിനോട് അനുബന്ധിച്ച് ചൊവ്വാഴ്ച നടന്ന അനുസ്മരണ ചടങ്ങിനിടെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ അടക്കമുള്ളവര്‍ സെല്‍ഫോണില്‍ സ്വന്തം ചിത്രങ്ങളെടുത്ത് രസിക്കുന്ന ചിത്രങ്ങള്‍ വിവാദമായി.
ഒബാമയെ കൂടാതെ ഡെന്മാര്ക്ക് പ്രധാനമന്ത്രി ഹെല്ലി ത്രോണിംഗ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ എന്നിവരാണ് ചിത്രങ്ങളെടുത്ത് രസിക്കുന്നത്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയുടെ ഫൊട്ടോഗ്രാഫര്‍ റോബര്‍ട്ടോ ഷിമിഡ്സറ്റാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. സൊവിറ്റോയിലെ എഫ്.എന്‍.ബി സ്റ്റേഡിയത്തിലാണ് അനുസ്മരണ ചടങ്ങുകള്‍ നടന്നത്. ഹെല്ലിയാണ് ചിത്രങ്ങള്‍ പകര്‍ത്തുന്നത്.
ഹെലിലയുടെ വലതു വശത്ത് കാമറോണും ഇടതുവശത്ത് ഒബാമയും ഇരിക്കുന്നു. മറ്റൊരു ചിത്രത്തില്‍ കാമറോണിന്റെ കവിളില്‍ തമാശരൂപേണ ഹെല്ലി അടിക്കുന്നതും കാണാം. ഒബാമയുടെ തൊട്ടടുത്ത സീറ്റില്‍ ഭാര്യ മിഷേല്‍ ഒബാമ ഇരിക്കുന്നുണ്ടെങ്കിലും അവര്‍ വേദിയിലെ പരിപാടികളാണ് ശ്രദ്ധിക്കുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ സൈറ്റുകള്‍ വഴിയും മറ്റും കാട്ടുതീ പോലെ പടര്‍ന്നതോടെ ഏറെ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: