ലണ്ടന്‍: ഓസ്ട്രേലിയക്കെതിരായ ഏകദിന-ട്വന്റി20 പരമ്പരകള്‍ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ ബാറ്റിങ് സ്റ്റാര്‍ കെവിന് പീറ്റേഴ്സന്, പേസര്‍ ജയിംസ് ആന്ഡേഴ്സന്, സ്പിന്നര്‍ ഗ്രെയിം സ്വാന് എന്നിവരെ ഉള്‍പ്പെടുത്തിയില്ല. മൂന്നു പേര്‍ക്കും വിശ്രമം അനുവദിച്ചതാണെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
ഏകദിന ടീമിനെ അലിസ്റ്റര്‍ കുക്കും ട്വന്റി20 സംഘത്തെ സ്റ്റ്യുവര്‍ട്ട് ബ്രോഡും നയിക്കും. സ്വാന് പകരം ജയിംസ് ട്രെഡ്വെല്ലിന് ടീമില്‍ ഇടംനല്കി. ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ് അഞ്ച് ഏകദിനങ്ങളും മൂന്നു ട്വന്റി20കളും അടങ്ങുന്ന നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരകള്‍ അരങ്ങേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: