ന്യൂദല്‍ഹി: അരവിന്ദ് കെജ്രിവാളിനു പിന്നാലെ കോണ്‍ഗ്രസിനും യുപിഎ സര്‍ക്കാരിനും തലവേദനയുണ്ടാക്കി അണ്ണാ ഹസാരെ മഹാരാഷ്ട്രയില്‍ സ്വന്തം ഗ്രാമമായ റാലെഗണ്‍ സിദ്ധിയില്‍ ഉപവാസമാരംഭിച്ചു.
അഴിമതി തടയുന്നതിനുള്ള ജന ലോക്പാല്‍ ബില്‍ പാസാക്കത്തതില്‍ പ്രതിഷേധിച്ചാണ് ഉപവാസം. നാലു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് തിരിച്ചടി ലഭിച്ചതിനു പ്രധാന കാരണം ജന ലോക്പാല്‍ ബില്‍ പാസാക്കാത്തതും അഴിമതി ചെറുക്കാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു.
വര്‍ഗീയ സംഘര്‍ഷം ചെറുക്കാനുള്ള ബില്ല് പാസാക്കുമെന്ന് ആണയിടുന്ന പ്രധാനമന്ത്രി മന്മോഹന്സിംഗിന് ജന ലോക്പാല്‍ ബില്‍ പാസാക്കുന്നതില്‍ എന്താണ് വൈമനസ്യമെന്ന് അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ തവണ തന്റെ ഉപവാസം അവസാനിപ്പിച്ചത് ഈ ബില്ല് പാസാക്കുമെന്ന് സോണിയ ഗാന്ധി നേരിട്ട് നല്കിയ ഉറപ്പിനെത്തുടര്‍ന്നാണ്. സര്‍ക്കാരും പ്രതിപക്ഷവും ഒരുപോലെ യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗ്രാമീണര്‍ക്കും ദരിദ്രര്ക്കുമെതിരാണെന്ന് അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: