ന്യൂദല്‍ഹി: ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരവെ പ്രതിപക്ഷത്തിരിക്കുമെന്ന നിലപാട് ആം ആദ്മി പാര്‍ട്ടി ആവര്‍ത്തിച്ചു വ്യക്തമാക്കി. സര്‍ക്കാരുണ്ടാക്കുന്നതിന് ബി.ജെ.പിയെയോ കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്ന് അരവിന്ദ് കേജ്രിവാള് പറഞ്ഞു.
അതിനിടെ ബി.ജെ.പിക്ക് പ്രശ്നാധിഷ്ഠിത പിന്തുണ നല്‍കുമെന്ന തരത്തില്‍ നടത്തിയ പ്രസ്താവന പ്രശാന്ത് ഭൂഷണ് തിരുത്തി. താന്‍ പറഞ്ഞത് തന്റെ മാത്രം അഭിപ്രായം ആയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ആംആദ്മി പാര്‍ട്ടി പറഞ്ഞതു പോലെ ഡിസംബര്‍ 29നകം ജനലോകപാല്‍ ബില്‍ പാസാക്കുമെന്നും ജനസഭകള്‍ രൂപീകരിക്കുമെന്നും എഴുതി നല്കിയാല് ബി.ജെ.പിക്ക് പിന്തുണ നല്‍കാമെന്നായിരുന്നു ഒരു ദേശീയ ചാനലിന് നല്കിയ അഭിമുഖത്തില്‍ ഭൂഷണിന്റെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: