എരുമേലി: കെഎസ്ആര്‍ടിസി സെന്ററില്‍ ദേവസ്വം ബോര്‍ഡ് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിനുള്ള വൈദ്യുതി എടുക്കുന്നതു സംബന്ധിച്ചുള്ള തര്‍ക്കം തീര്‍ക്കാന്‍ ദേവസ്വം ബോര്‍ഡ് കെഎസ്ആര്‍ടിസിക്ക് കത്ത് നല്‍കുമെന്ന് ദേവസ്വം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എ.അജിത്കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു.
കെഎസ്ആര്‍ടിസി സെന്ററില്‍ ദേവസ്വം ബോര്‍ഡ് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന് വൈദ്യുതി എടുക്കുന്നതിനെച്ചൊല്ലി യുള്ള തര്‍ക്കത്തെ തുടര്‍ന്ന് ലൈറ്റ് നോക്കുകുത്തിയായവിവരം ഇന്നലെ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1979ലെ ദേവസ്വം ഭൂമി പാട്ടക്കരാര്‍ വ്യവസ്ഥയനുസരിച്ച് കെഎസ്ആര്‍ടിസിയില്‍ നടക്കുന്ന കുടിവെള്ളം, വൈദ്യുതി, കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി എന്നിവ ചെയ്യേണ്ടത് കെഎസ്ആര്‍ടിസി തന്നെയാണ്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് കൂടി പ്രയോജനം ലഭിക്കുന്നതിനായി എരുമേലി കെഎസ്ആര്‍ടിസി സെന്ററില്‍ സ്ഥിരം പ്രകാശത്തിനായാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു നല്‍കിയതെന്നും അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു.
എന്നാല്‍ ഹൈമാസ്റ്റ് ലൈറ്റിനുള്ള വൈദ്യുതി എടുക്കാന്‍ ചീഫ് ഓഫീസില്‍ നിന്നുള്ള അനുമതി വേണമെന്നും ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നും ലൈറ്റ് സ്ഥാപിച്ചു കഴിഞ്ഞതിനുശേഷമുള്ള റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊന്‍കുന്നം എഎസ്ഒ പറഞ്ഞു.ശബരിമല തീര്‍ത്ഥാടകര്‍ക്കായി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് ഹൈന്ദവ സംഘടനാ നേതാക്കളായ എസ്.മനോജ്, ഹരികൃഷ്ണന് കനകപ്പലം, അനിയന് എരുമേലി, കെ.ആര്.സോജി എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: