കോട്ടയം: ഡോ. അംബേദ്കര്‍ കൊണ്ടുവന്ന ഭരണഘടന മുഴുവന്‍ തകിടം മറിച്ച് ഭൂ പരിഷ്കരണ നിയമം ഇന്ന് കോര്‍പ്പറേറ്റുകളുടെയും ഗുണ്ടാ സംഘങ്ങളുടെയും കൈകലിലേക്ക് അമര്‍ന്നിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് പറഞ്ഞു. ശവസംസ്കാരം നടത്തുവാനും ഒരു തുണ്ട് ഭൂമിയില്ലാത്ത സാഹചര്യത്തില്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി മാഫിയകളുടെ കൈകളാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. അംബേദ്കര്‍ ചരമദിനത്തോടനുബന്ധിച്ച് നടത്തിയ സാമൂഹിക സമത്വ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്കരന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അനുസ്മരണ പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: