പാമ്പാടി: നിരവധി മോഷണ കേസുകളുമായി ബന്ധപ്പെട്ട് പൊലിസ് പിടിയിലായ സണ്ണിറോയി (39)യെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. നൂറോളം മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണ്. കഴിഞ്ഞ 22ന് വടവാതൂര്‍ ഇഎസ്ഐ ക്വാര്‍ട്ടേഴ്സ് കുത്തിപ്പൊളിച്ച് സ്വര്‍ണ്ണവും മൊബൈല്‍ഫോണും മോഷ്ഠിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് റോയി പിടിയിലായത്. വടവാതൂരില്‍ വാടകയ്ക്ക് താമസിച്ച് ഹോട്ടല്‍ ജോലി ചെയ്തുവരികയായിരുന്നു. തിരുവനന്തപുരം ശംഖുമുഖം വെട്ടുകാട്ട് പള്ളിക്ക് സമീപം താമസക്കാരനായ ഇയാള്‍ വിവിധഭാഗങ്ങളിലായി നൂറിലധികം മോഷണങ്ങള്‍ നടത്തിയിട്ടുള്ളതായി പൊലിസിനോട് സമ്മതിച്ചു. സ്വര്‍ണ്ണം മോഷണമാണ് കൂടുതലായും നടത്തിയിട്ടുള്ളത്. ഇഎസ്ഐ ക്വാര്‍ട്ടേഴ്സില്‍ നടത്തിയ മോഷണക്കേസില്‍ പാമ്പാടി സിഐയുടെ നേ#ൃത്വത്തിലുള്ള പൊലിസ്സംഘമാണ് റോയിയെ പിടികൂടിയത്. വിരലയടാളം പരിശോധിച്ചപ്പോഴാണ് ഇയാള്‍ നിരവധി മോഷണങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി തെളിഞ്ഞത്. വടവാതൂരില്നിന്നും മോഷ്ടിച്ച നാലു പവന് സ്വര്‍ണ്ണം പത്തനാപുരത്തുള്ള കടയില്‍ വിറ്റതായി പ്രതി പൊലിസിനോട് സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: