ഡര്ബന്: മണ്ടേലയുടെ പേരില്‍ പുനര്‍ നാമകരണം ചെയ്ത പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തില്‍ ദക്ഷിണാഫ്രികക്ക് ബാറ്റിംഗ്. ടോസ് നേടി ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയക്കുകയായിരുന്നു.
നാല്പത്തിയൊമ്പത് ഓവറായി ചുരുക്കിയ മത്സരത്തിന്റെ രണ്ടോവര്‍ കഴിയുമ്പോള്‍ ദക്ഷിണാഫ്രിക്ക ഏഴ് റണ്‍സെടുത്തിട്ടുണ്ട്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന ഇന്ത്യക്കിന്ന് ജീവന്മരണ പോരാട്ടമാണ്.
ഇന്ന് പരാജപ്പെട്ടാല്‍ ഇന്ത്യക്ക് ഏകദിന പരമ്പര നഷ്ടപ്പെടും. നിലവാരം കുറഞ്ഞ ബൗളിംഗിന് പുറമെ ബാറ്റിംഗില്കൂടി പരാജപ്പെട്ടപ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ ആദ്യ മത്സരത്തില്‍ 141 റണ്‍സിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.
സ്റ്റെയിന്റെയും മക്ലാരന്റെയും മോര്‍ക്കലിന്റെയും തീതുപ്പുന്ന പന്തുകള്‍ക്ക് മുന്നില്‍ പ്രതിരോധമില്ലാതെ നിന്നുവിറച്ച കേളികേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര കളിയുടെ ഒരു സമയത്തുപോലും ആധിപത്യം പുലര്‍ത്താനായില്ല. അന്തരിച്ച മുന്‍പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലക്ക് സമര്‍പ്പിക്കപ്പെട്ടതിലൂടെ പരമ്പരക്ക് വൈകാരികതലം കൂടി കൈവന്നതിനാല്‍ ജയത്തുടര്ച്ചയില് പരമ്പര ഉറപ്പിക്കാനായിരിക്കും ദക്ഷിണാഫ്രിക്കയുടെ ശ്രമം.
സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ആനൂകൂല്യവും ക്വിന്ഡോണ് ഡികോക്ക് അടക്കമുള്ള മുന്നിരബാറ്റ്സ്മാന്മാര് മികച്ച ഫോമും രണ്ടാം മത്സരത്തില്‍ അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: