ശബരിമല: അതീവ സുരക്ഷാ മേഖലയായ ശബരിമലയിലെ ഡീസല്‍ സംഭരണ ടാങ്കുകളുടെ സുരക്ഷയില്‍ ആശങ്ക.ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്താത്തതാണ് ഇതിന് കാരണം.
ദേവസ്വം സ്റ്റാഫ് ക്വാര്‍ട്ടേഴ്സിനു മുന്നിലും ഭസ്മക്കുളത്തിനു സമീപത്തുമാണ് ടാങ്കുകളില്‍ ഡീസല്സൂക്ഷിച്ചിരിക്കുന്നത്.3000 ലിറ്ററിന്റെ ആറ് ടാങ്കുകള്‍ വീതമാണ് ഇവിടങ്ങളില്‍ സൂക്ഷിച്ചിരിക്കുന്നത്.ഡീസല്‍ സംഭരണ ടാങ്കുകളുടെ സുരക്ഷയില്‍ ആശങ്ക ഉള്ളതായും ടാങ്കുകള്‍ക്ക് മതിയായ സുരക്ഷാ സംവിധാന ഇല്ലെന്നും കേന്ദ്ര ദ്രൂതകര്മ്മസേന മുന്‍ വര്‍ഷങ്ങളില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. മെസ്സിലെ ബോയിലറും അരവണപ്ലാന്റിലെ സ്റ്റീമും തുടങ്ങി വിവിധ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഡീസലാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ഭസ്മക്കുളത്തിനു സമീപം ഒറ്റപ്പെട്ട ഭാഗത്താണ് ഡീസല്‍ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്.
ജീപ്പ്പുറോഡുവഴി ടെലികോം സെന്്റ്ററിനുമുന്നിലൂടെ വാഹനത്തിലുടെയും അല്ലാതെയും സുരക്ഷവലയത്തില്‍ പെടാതെ ആര്‍ക്കും ഡീസല്‍ സൂക്ഷിച്ചിരിക്കുന്ന ഭാഗത്ത് എത്താന്‍ കഴിയും. ഇപ്പോള്‍ കമ്പിവേലികെട്ടി താല്‍ക്കാലികമായി ഉണ്ടാക്കിയിരിക്കുന്ന സംവിധാനങ്ങള്‍ മാത്രമാണ് ഉള്ളത്. സുരക്ഷാ സംവിധാനം ശക്തമാക്കിയ ഇന്നുപോലും ഇവിടെ ഡ്യൂട്ടിക്ക് പോലീസുകാരെ നിയോഗിക്കാത്തത് വന്‍ സുരക്ഷാ പാളിച്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: