ജഞ്ഞാനസൂര്യനെ നോക്കി
വിടരും പൊന്താമരേ,
നിന്റെപേരരവിന്ദ-
നെന്നു ഞാന്‍ ഘോഷിക്കട്ടെ!
വിശ്വത്തെയാകെ പുല്കും
ഭാരത സംസ്കാരമേ,
നിന്റെപേരരവിന്ദ-
നെന്നു ഞാന്‍ ഘോഷിക്കട്ടെ!
ഭാഷയും ദേശങ്ങളും
നോക്കാതെ വീശും കാറ്റേ,
നിന്റെപേരരവിന്ദ-
നെന്നു ഞാന്‍ ഘോഷിക്കട്ടെ!
യോഗസാധാനയലേ
മാനവാത്മാവില് ദേവ-
മാനസമിറങ്ങുമ്പോള്,
മാനവനുയരുമ്പോള്,
നിത്യമാം സൗന്ദര്യത്തില്‍
സച്ചിദാനന്ദം നുകര്-
ന്നുള്‍ത്തടം തുടികൊട്ടി
സൗരഭ്യം പരത്തുമ്പോള്‍,
കൂപ്പുകൈയര്പ്പിപ്പൂഞ്ഞാന്
ഗുരുവാം അരവിന്ദ-
യോഗിതന്‍ മഹനീയ
പാവന പാദങ്ങളില്‍.
പി.ഐ.ശങ്കരനാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: