കോഴിക്കോട്: ചക്കിട്ടപ്പാറ ഖനനാനുമതി വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഇന്നുതന്നെ തീരുമാനമെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ചക്കിട്ടപ്പാറ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ചെന്നിത്തല. അന്വേഷണം സംബന്ധിച്ച് സര്‍ക്കാര്‍ നടപടി വൈകിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിന് ശക്തമായ നിലപാടുണ്ട്. പ്രദേശത്ത് ഒരു തരത്തിലുള്ള ഖനനവും പാടില്ലെന്നാണ് അഭിപ്രായമെന്നും ചെന്നിത്തല പറഞ്ഞു. ഇന്ന് രാവിലെ 10 മണിയോടെയാണ് ചെന്നിത്തല ചക്കിട്ടപ്പാറ സന്ദര്‍ശിച്ചത്.
ടി എന്‍ പ്രതാപന്, കെ പി അനില്‍ കുമാര്‍, ഡിസിസി പ്രസിഡന്റ് അബു എന്നിവര്‍ ചെന്നിത്തലയ്ക്കൊപ്പമുണ്ടായിരുന്നു. ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പര്യാപ്തമല്ലെന്ന് വി എം സുധീരന് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ചീഫ് വിപ്പ് പി സി ജോര്‍ജ്ജും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: