കോട്ടയം: തീര്‍ത്ഥാടന കാലങ്ങളില്‍ ചില കേന്ദ്രങ്ങളില്‍ നിന്നും തീര്‍ത്ഥാടനം അട്ടിമറിക്കാനുള്ല ഗൂഢനീക്കം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മുമ്പ് മുല്ലപ്പെരിയാറിന്റെ പേരില്‍ ഇന്ന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഈ കൂട്ടര് അന്യസംസ്ഥാനത്ത് നിന്നുമെത്തുന്ന അയ്യപ്പഭക്തരെ വേട്ടയാടുകയാണ്. ഭൂമാഫിയകളെയും ക്വാറി മാഫിയകളെയും സംരക്ഷിക്കാനുള്ള ചില ഗൂഢലക്ഷ്യമുള്ളവര്‍ സാധാരണക്കാരെ വഞ്ചിച്ച് പ്രലോഭനത്തിലൂടെ നടത്തുന ഈ സമരാഭാസം, ചില മതനേതാക്കളില്‍ നിന്നും വന്ന വെല്ലുവിളികള്‍ രാഷ്ട്ര വിരുദ്ധവും രാജ്യദ്രോഹകുറ്റവും രാഷ്ട്രത്തിനോടുളള വെല്ലുവിളിയുമാണ്. എന്നാല്‍ സര്‍ക്കാര്‍ ഇത്തരം ആളുകളോടുള്ള മൃദുസമീപനം അവസാനിപ്പിക്കണം. കണമല റോഡ് ഉപരോധം മൂലം നിരവധി അയ്യപ്പഭക്തര്‍ റോഡില്‍ കിടക്കേണ്ടിവന്നത് കടുത്ത നീതിനിഷേധമാണ്. കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ തീര്‍ത്ഥാടകരുടെ തിരക്കുമൂലം നീണ്ട ക്യൂ കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരുടെ നടപടി ഹിന്ദുക്കളോടുള്ള വെല്ലുവിളിയാണ്. ആവശ്യമായ ബസ്സുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും വിരിവയ്ക്കാനുള്ള സ്ഥലം ക്രമീകരിക്കുകയും വേണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്കുവാനും ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡന്റ് പി.സി.സുരേന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.ടി.തുളസീധരന്‍, പി.പി.രണരാജന്‍, തമ്പി പട്ടശ്ശേരി, കെ.കെ.തങ്കപ്പന്, ബിന്ദു മോഹനന്, അംബികാതമ്പി, ആര്.ഹരിലാല്‍, പി.കെ.ചന്ദ്രന്, മുരളീധരന്, വി.ടി.രാജു, ശ്രീകാന്ത് തിരുവഞ്ചൂര്‍, പ്രകാശ് കുമ്മനം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: