ഈരാറ്റുപേട്ട: വിരമിച്ച പ്രധാനാദ്ധ്യാപകന്റെ ഗ്രാറ്റ്വിറ്റി ആനുകൂല്യങ്ങള്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തടഞ്ഞുവച്ചതായി പരാതി. രാമപുരം എഇഒയുടെ കീഴിലുള്ള വലവൂര്‍ ഗവണ്മെന്റ് യുപി സ്കൂളില്‍ നിന്ന് വിരമിച്ച പ്രധാനാദ്ധ്യാപകന് തിടനാട് കീരിയാതോട്ടത്തില് കെ.എസ്.കൃഷ്ണന്‍കുട്ടിയാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി, പട്ടികജാതി വകുപ്പ് മന്ത്രി, ഡിപിഒ, ഡിഡിഇ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയത്. കഴിഞ്ഞ മാര്‍ച്ചില്‍ വിരമിച്ച അദ്ധ്യാപകന്റെ എന്‍എല്‍സി എഇഒ നല്‍കാത്തതാണ് ഗ്രാറ്റ്വിറ്റി ലഭിക്കാന്‍ തടസ്സമായത്. മുമ്പ് ജോലി ചെയ്തിരുന്ന കാഞ്ഞിരപ്പള്ളി പാലാ എഇഒ മാരില്‍ നിന്ന് എന്‍എല്‍സി ലഭിച്ചെങ്കിലും രാമപുരം എഇഒയുടെ കീഴിലുള്ള വലവൂര്‍ യുപി സ്കൂളില്‍ കഴിഞ്ഞ ജൂലൈ മാസത്തില്‍ ഓഡിറ്റ് നടത്തി കുറവുകള്‍ പരിഹരിക്കുകയും ചെയ്തെങ്കിലും എഇഒ എന്‍എല്‍സി നല്‍കാതെ മനഃപൂര്‍വ്വം ബുദ്ധിമുട്ടിക്കുകയാണെന്ന് കാട്ടിയാണ് അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുന്നതെന്ന് കെ.എസ്.കൃഷ്ണന്‍കുട്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: