ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ വിജയം ആര്‍ക്കൊപ്പമായിരിക്കും എന്ന ചോദ്യമാണ് ഉയരുന്നത്.
ഡിസംബര്‍ എട്ടിന് നടക്കുന്ന വോട്ടെണ്ണലില്‍ ഇതു സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിക്കുമെങ്കിലും ഇന്ത്യാ ടിവിയും സീവോട്ടറും സംയുക്തമായി നടത്തിയ അഭിപ്രായ സര്‍വ്വെയില്‍ ബിജെപിക്കാണ് മുന്‍തൂക്കം. കഴിഞ്ഞ ആറ് മാസത്തിനിടെ ചെയ്ത അഭിപ്രായ വോട്ടെടുപ്പില്‍ സീറ്റുകളുടെ കാര്യത്തിലും, വോട്ടുകളുടെ എണ്ണത്തിലും ബിജെപിക്കാണ് മുന്‍തൂക്കം. കോണ്‍ഗ്രസിന്റെ കഴിഞ്ഞ 15 വര്‍ഷത്തെ വിജയത്തിന് ഇത്തവണ വിരാമം കുറിക്കുമെന്നാണ് സര്‍വ്വെഫലം വ്യക്തമാക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാശിയേറിയ മത്സരം ഉണ്ടാകുമെന്നും സര്‍വ്വെ പറയുന്നു. 70 സീറ്റുകളുള്ള അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 33ശതമാനം വോട്ടുകള്‍ ലഭിക്കുമെന്ന് സര്‍വ്വെ പറയുന്നു. കോണ്‍ഗ്രസിന് 30 ശതമാനം വോട്ടുകള്‍ ലഭിക്കുമ്പോള്‍ ആംആദ്മി പാര്‍ട്ടിക്ക് 24 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും സര്‍വ്വെയില്‍ പറയുന്നു.
ഏപ്രില്‍ 2 മുതല്‍ ഡിസംബര്‍ 1 വരെ നടത്തിയ 14 സര്‍വ്വെകളിലും ബിജെപിക്കാണ് മുന്‍തൂക്കം. ബിജെപിക്ക് 30 ശതമാനം സീറ്റുകള്‍ ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് 26 ശതമാനം സീറ്റുകള്‍ ലഭിക്കുമെന്ന് സര്‍വ്വെ പറയുന്നു. 2008ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 43 സീറ്റുകളാണ് ലഭിച്ചത്. ബിജെപിക്ക് 24 ഉം സീറ്റുകള്‍ ലഭിച്ചു. 1.19 കോടി വോട്ടര്‍മാരാണ് ദല്ഹിയിലുളളത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വാശിയേറിയ പോരാട്ടത്തിനാണ് ദല്‍ഹിയില്‍ ഇത്തവണ കളമൊരുങ്ങിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: